ഏഴു വർഷം ഏഴു വലിയ നോവലുകൾ
മുന്നൂറും നാനൂറും പേജുകളുള്ള നോവലുകൾ സ്വന്തം കൈപ്പടയിലെഴുതി ഒറ്റയ്ക്കു ടൈപ്പ് ചെയ്തു പുസ്തകങ്ങളിറക്കുന്ന എഴുത്തുകാരൻ.Learn more
Pages:416
15-12-2015
നൊമ്പരം നിറഞ്ഞ ഒരു ശുദ്ധഹൃദയംകൊണ്ട് ഒരു ജീവിതദുർഗ്ഗത്തിൻെറ മുഴുവൻ സങ്കടങ്ങളും വായിച്ചെഴുതിയ ഒരു വിസൃത നോവൽ. വേദനയുടെയും കണ്ണീരിൻെറയും ഭാഷകൊണ്ട് ഒരു ജനപഥത്തിൻെറ സ്നേഹവൃത്താന്തങ്ങളെ എങ്ങിനെയെല്ലാം വരച്ചുവെയ്ക്കാമെന്ന് ഈ നോവൽ കാട്ടിത്തരുന്നു. ഏറ്റവും സാധാരണക്കാരുടെ ജീവിതവുമായി ഏറ്റുമുട്ടുന്ന അഗ്നിപരീക്ഷണങ്ങളെ അപരാജിതഹൃദയം കൊണ്ട് പൊരുതിമാറുന്ന എത്രയോ കാഴ്ചകൾ ഈ നോവലിൽ ഉടനീളമുണ്ട്. ജനപ്രിയനോവലുകളുടെ ഹൃദയാർദ്രിത ഭാഷാശൈലിയിൽ മിനുക്കിയെടുത്തതാണ് ഈ രചന.
MORE BOOKSPages:296
11-10-2014
നിത്യജീവിത വ്യാവഹാരങ്ങളിലെ ദൃശ്യമായകളെ വ്യാഖ്യാനിച്ച് കുറിച്ചിട്ട ബൃഹത്തായ സാമൂഹ്യജാതകം. സാധാരണക്കാരുടെ ജീവിത പ്രപഞ്ചത്തിലെ ഉദയാസ്തമയങ്ങളുടെ കാല്പനികചിത്രം ജനപ്രിയശൈലിയിൽ വർണവൈവിധ്യങ്ങളോടെ വരച്ചുചേർത്തിരിക്കുന്നു. ഒരു ജനദേശത്തിൻെറ ഹൃദയമിടിപ്പുകൾ അടയാളപ്പെടുത്തിയ ആഖ്യായിക. തോൽക്കാനും ജയിക്കാനുമിടയില്ലാത്ത കാലത്തിൻെറ അന്യാദൃശ്യമേഖല.
MORE BOOKSPages:350
15-03-2018
വേലിയേറ്റവും വേലിയിറക്കവും വരൾച്ചയും പ്രളയവും മാറിമാറിയെത്തുന്ന പുഴപോലെയാണ് മനുഷ്യജീവിതവും . പ്രതിസന്ധികളും പ്രയാസങ്ങളും പ്രതീക്ഷകളുടെ പിൻബലത്തിൽ തരണം ചെയ്ത് സന്തോഷവും സംതൃപ്തിയും കണ്ടെത്തി മുന്നേറുക എന്നതാണ് ജീവിതത്തിൻെറ സമ്പൂർണസാരം.
MORE BOOKS